പനത്തടി : ജി എച്ച് എസ് എസ് ബളാംതോട് സ്‌കൂള്‍ കെ എസ് യൂണിറ്റ് സമ്മേളനം നടത്തി. പനത്തടി കെ വി വി ഇ എസ് ഓഫീസില്‍ നടന്ന സമ്മേളനം കെ എസ് യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് ഷഹാല, ട്രഷറര്‍ ജോഷ്വാ ജോണ്‍സ് എന്നിവര്‍ക്ക് മെമ്പര്‍ഷിപ്പ് കൈമാറി മെമ്പര്‍ഷിപ്പ് ക്യാംപെയിന്‍ ഉദ്ഘാടനം ചെയ്തു.പ്രവാസി കോണ്‍ഗ്രസ് ഭാരവാഹി പി എ മുഹമ്മദ് കുഞ്ഞി യൂണിറ്റ് പ്രസിഡന്റ് സിനാന്‍ കെ എം. ന് തിരഞ്ഞെടുപ്പ് ഫണ്ട് നല്‍കി .മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമാരായ കെ എന്‍ വിജയകുമാരന്‍ നായര്‍ ,എം ജയകുമാര്‍,രാജീവ് തോമസ് യൂത്ത് കോണ്‍ഗ്രസ് പനത്തടി മണ്ഡലം പ്രസിഡന്റ് അജീഷ് ,യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രജിത രാജന്‍, കെ എസ് യു ജില്ലാ ഭാരവാഹി മണികണ്ഠന്‍ നായര്‍,യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ സന്ദീപ് കോളിച്ചാല്‍, വിനോദ് പുളിംകൊച്ചി കെ എസ് മാത്യു, ശ്രീരാജ് ദേവിക, അന്ന മരിയ രാജീവ് എന്നിവര്‍ സംസാരിച്ചു.