കോട്ടപ്പുറം സി എച്ച് മുഹമ്മദ് കോയ സ്മാരക ഗവണ്‍മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകളിലെ ഉന്നത വിജയികളെയും അവരുടെ രക്ഷിതാക്കളെയും അനുമോദിച്ചു.
എസ് എം സി ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി പെരുമ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് നിലേശ്വരം നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ശ്രീ ഷംസുദ്ദീന്‍ അരിഞ്ചിറ ഉദ്ഘാടനം ചെയ്തു.
ഉന്നത വിജയികളെ അനുമോദിക്കുന്നതോടൊപ്പം അവരുടെ രക്ഷിതാക്കളെയും ആദരിച്ചത് നവ്യാനുഭവമായി. നിലേശ്വരം നഗരസഭ സെക്രട്ടറി ശ്രീ മനോജ് കുമാര്‍ പ്രചോദന പ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍ റഫീക്ക് കോട്ടപ്പുറം ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരം വിതരണം നടത്തി. വി എച് എസ് ഇ പ്രിന്‍സിപ്പല്‍ കെ ജയ , എം പി ടി എ പ്രസിഡന്റ് ജനീഷ പി പി സി, പ്രതാപചന്ദ്രന്‍, സീന, പ്രിയ, ഡോ. മുജീബ്, തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ നിഷ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രാജീവ് നന്ദിയും പറഞ്ഞു.