മുഹമ്മദ് റഫി; യുഗാന്തരങ്ങള്‍ക്കപ്പുറം ഒഴുകിയെത്തുന്ന മാസ്മരിക ശബ്ദം

കാസര്‍കോട് : യുഗാന്തരങ്ങള്‍ക്കപ്പുറത്തേക്ക് ഒഴുകിയെത്തുന്ന മാസ്മരിക ശബ്ദമാണ് അനശ്വര ഗായകന്‍ മുഹമ്മദ് റഫിയുടെതെന്ന് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം.

മുഹമ്മദ് റഫിയുടെ 45-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെ.എല്‍ 14 സിംഗേര്‍സ് സംഗീത കൂട്ടായ്മ കാസര്‍കോട് നഗരസഭ കോണ്‍ഫറന്‍ ഹാളില്‍ സംഘടിപ്പിച്ച റഫി കി യാദേന്‍, അനുസ്മരണ പരിപാടിയും ഗാനാഞ്ജലിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.

ഇന്ത്യയില്‍ എല്ലായിടത്തും റഫിയുടെ ചരമവാര്‍ഷികം ആചരിക്കുമ്പോളും വളരെയധികം റഫി ആരാധകരുള്ള കാസര്‍കോട് അത് നടക്കാറുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ചരമ വാര്‍ഷികദിനത്തില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച സംഘാടകരെ അദ്ദേഹം അനുമോദിച്ചു.

പ്രസിഡണ്ട് സുബൈര്‍ പുലിക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. ഷാഫി.എ നെല്ലിക്കുന്ന് അനുസ്മരണ പ്രഭാഷണം നടത്തി. സാമൂഹ്യ സേവന രംഗത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ലയണ്‍സ് ഡിസ്ട്രിക്ട് അഡീഷനല്‍ ക്യാബിനറ്റ് സെക്രട്ടറി ജലീല്‍ മുഹമ്മദിനെയും, സാഹിത്യവേദി മുന്‍ വൈസ് പ്രസിഡണ്ട് സി.എല്‍ ഹമീദിനെയും ആദരിച്ചു.

ഏഷ്യന്‍ സോഫ്റ്റ് ബേസ്ബോള്‍ ചാമ്പ്യന്‍മാരായ ഇന്ത്യന്‍ ടീമംഗം റബീഹ ഫാത്തിമ, ആയിഷത്ത് മെഹറുന്നിസ, നാഷനല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ വിജയിയായ മുഹമ്മദ് ബിന്‍ മൊയ്തീന്‍ എന്നിവരെ അനുമോദിച്ചു.

നഗരസഭാ കൗണ്‍സിലര്‍ കെ.എം.ഹനീഫ്, അഹമ്മദ് അബ്ദുല്ല അസ്മാസ്, ഷാഫി നാലപ്പാട് എന്നിവര്‍ ഉപഹാരങ്ങള്‍ നല്‍കി. കുഞ്ഞഹമ്മദ് അബ്ദുല്‍ ഖാദര്‍, ഖലീല്‍ കോപ, നൗഷാദ് ബായിക്കര സംസാരിച്ചു. കാസിം എറണാകുളം സ്വാഗതവും ഷാഫി തെരുവത്ത് നന്ദിയും പറഞ്ഞു.

ഗയകന്‍മാരായ മുഹമ്മദ് ഹനീഫ്, നാഷാദ്, ശ്രേയാ കാമത്ത് , കെ.എല്‍ 14 സിംഗേര്‍സ് അംഗങ്ങളും ഗാനമാലപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *