കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ 3ഡി ഡിജിറ്റല്‍ മാമ്മോഗ്രാഫി സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന അത്യാധുനിക ബ്രെസ്റ്റ് ഇമേജിങ് ആന്‍ഡ് ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂര്‍ : സ്തനാര്‍ബുദ നിര്‍ണ്ണയരംഗത്ത് വലിയ പുരോഗതികള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലില്‍ 3ഡി മാമ്മോഗ്രാഫി (ഡിജിറ്റല്‍ ബ്രസ്റ്റ് ടോമോസിന്തസിസ്) സൗകര്യങ്ങള്‍ ഉള്‍കൊള്ളുന്ന അത്യാധുനിക ബ്രെസ്റ്റ് ഇമേജിങ് ആന്‍ഡ് ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (ഡിജിറ്റല്‍പ്രവര്‍ത്തനമാരംഭിച്ചു. ഈ മാമ്മോഗ്രാഫി യൂണിറ്റിലെ ദൃശ്യങ്ങള്‍ മുന്‍പ് ലഭ്യമായവയേക്കാള്‍ കൂടുതല്‍ വ്യക്തതയോടെയും കൃത്യതയോടെയും ലഭ്യമാകും. മാത്രമല്ല സംശയാസ്പദങ്ങളായ മുഴകള്‍ കൂടുതല്‍ വ്യക്തതയോടെ അവലോകനം ചെയ്യുവാന്‍ കോണ്‍ട്രാസ്റ്റ് മാമ്മോഗ്രാഫി എന്ന ഒരു സംവിധാനവും ഇതിനോടൊപ്പം ലഭ്യമാണ്.

സ്റ്റീരിയോടാക്റ്റിക്-ഗൈഡഡ് ബയോപ്‌സി സംവിധാനത്തിന്റെ സാന്നിദ്ധ്യമാണ് മറ്റൊരു സവിശേഷത. ഇവ ഉപയോഗിച്ച് യു എസ് ജി സ്‌കാനിംഗില്‍ പോലും വ്യക്തമാകാത്ത നേരിയ അസ്വാഭാവികതകളെ പോലും തിച്ചറിയുവാനും കൃത്യമായി നിര്‍ണ്ണയം നടത്തുവാനും സാധിക്കും.

കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടര്‍ എഹ്തേദ മുഫാസിര്‍ ഐ എ എസ് ഉത്ഘാടനം നിര്‍വഹിച്ചു. 3ഡി ഡിജിറ്റല്‍ മാമ്മോഗ്രാഫി യൂണിറ്റിന്റെ പ്രവര്‍ത്തനം യാഥാര്‍ത്ഥ്യമാകുന്നതോട് കുടി ഉത്തരകേരളത്തിന്റെ സ്തനാര്‍ബുദ ചികിത്സയില്‍ വലിയ കുതിച്ച് ചാട്ടമുണ്ടാകുമെന്ന് ആസറ്റര്‍ മിംസ് കണ്ണൂര്‍ സി ഒ ഒ ഡോ.അനൂപ് നമ്പ്യാര്‍ പറഞ്ഞു.ആസ്റ്റര്‍ മിംസ് കണ്ണൂര്‍ സി എം എസ് ഡോ. സുപ്രിയ രഞ്ജിത്ത്,റേഡിയോളജി വിഭാഗം മേധാവി ഡോ.വരദരാജ്, എച്ച് ഒ ഡി ഡോ. ദീപ രാജ്‌മോഹന്‍, അഡ്വാന്‍സ്ഡ് ബ്രെസ്റ്റ് ഇമേജിങ് ഇന്‍ചാര്‍ജ് ഡോ തുഷാര ആര്‍ , ഓങ്കോളജി വിഭാഗം കണ്‍സല്‍ട്ടന്റ് ഡോ.ഗോപിക പി തുടങ്ങിയവര്‍ ഡിജിറ്റല്‍ മാമോഗ്രാഫിയുടെ ആവശ്യകതയും സവിശേഷതകളും വിശകലനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *