രാജപുരം: ഛാത്തിസ്ഗഢില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി രാജപുരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടി പ്പിച്ചു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന്‍, മണ്ഡലം പ്രസിഡന്റ് മാരായ എം എം സൈമണ്‍, വി മധുസൂദനന്‍ ബാലൂര്‍ ,വി കെ ബാലകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍, എം യു തോമസ്സ് റോയി ആശാരി കുന്നേല്‍ എന്നിവര്‍ സംസാരിച്ചു.