ടൂറിസം മേഖലയിലെ വികസന സാധ്യതകളെ ചര്‍ച്ച ചെയ്യാന്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സേഴ്‌സ് സംഗമം നടത്തി. ജില്ലയുടെ ടൂറിസം വികസനത്തിന് പ്രചോദനമാകുന്ന തരത്തിലുള്ള കണ്ടന്റുകള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. ജില്ലയുടെ ടൂറിസം വികസനത്തിനായി പൂര്‍ണ്ണമായും സഹകരിക്കുമെന്ന് ഇന്‍ഫ്‌ലുവന്‍സേഴ്‌സ് അറിയിച്ചു. ഇനിയും പുറം ലോകമറിയാത്ത പല വിനോദ കേന്ദ്രങ്ങളും കാസര്‍കോട് ജില്ലയിലുണ്ടെന്നും ടൂറിസം മേഖലയില്‍ ജില്ലയ്ക്ക് വലിയ സാധ്യതയുണ്ടെന്നും ഡി.ടി.പി.സി സെക്രട്ടറി ലിജോ ജോസഫ് പറഞ്ഞു. ജില്ലയിലെ പ്രധാനപ്പെട്ടതും ഇനിയും പുറംലോകത്തെത്താത്തതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളെ അടയാളപ്പെടുത്തിയ പട്ടിക തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്നും ജില്ലയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാവുമെന്നും ലിജോ ജോസഫ് പറഞ്ഞു.
സിറ്റി ടവര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരായ എന്‍.ദീക്ഷിത, ബിന്നു കാസ്രോട്, അബ്ദുല്‍ വാഹിദ്, മുഹമ്മദ് ജംഷിദ്, മാളവിക മേനോന്‍, ടി.വി.സൗജിത്ത്, ആര്‍.എന്‍.അഭിഷേക്, അഡ്വ. നിസാം ഫലാഹ്, പ്രജ്വല്‍, ചിന്നു പപ്പു, ഖാദര്‍ കരിപ്പൊടി, മുനീര്‍ ഫ്‌ലാഷ്, ഷഹസ്മാന്‍ തോട്ടന്‍, ഖാലിദ് ഷാന്‍, നസീബ, ആയിഷ റാഫിയ, അര്‍ഷാന അദബിയെ എന്നിവര്‍ പങ്കെടുത്തു. ലോക ടൂറിസം ദിനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച റീല്‍സ് മത്സരത്തിന്റെ അവസാന തീയ്യതി ഫെബ്രുവരി 28 ലേക്ക് മാറ്റി.