ഉദുമ പടിഞ്ഞാര്‍ കടലാക്രമണം: ജീവനും സ്വത്തിനും സംരക്ഷണം വേണമെന്ന് പ്രദേശവാസികള്‍

തീരദേശ സംരക്ഷണ സമിതി 4ന് കലക്ട്രേറ്റ് ധര്‍ണ സമരം നടത്തും

ഉദുമ :രൂക്ഷമായ കടലാക്രമണം നേരിടുന്ന കാപ്പില്‍ – കൊപ്പല്‍ , കൊവ്വല്‍-ജന്മ പ്രദേശവാസികള്‍ ഓഗസ്റ്റ് 4 ന് കലക്ട്രേറ്റില്‍ ധര്‍ണ നടത്തുമെന്ന് തീരദേശ സംരക്ഷണ സമിതി യോഗ തീരുമാനം. ജനസാന്ദ്രതയേറിയ തീര പ്രദേശങ്ങള്‍ ഭാഗികമായി കടലെടുത്തു കഴിഞ്ഞ ഭീകരമായ സാഹചര്യത്തില്‍ പ്രദേശത്തെ മുഴുവന്‍ ജനങ്ങളുടെയും ജിവനും സ്വത്തിനും മതിയായ സംരക്ഷണം ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യം. നൂറുകണക്കിന് പ്രദേശവാസികള്‍ സമരത്തില്‍ പങ്കെടുക്കും. ചെയര്‍മാന്‍ അശോകന്‍ സിലോണ്‍ അദ്ധ്യക്ഷത വഹിച്ചു.കെ. ശ്രീധരന്‍, ബി. കെ. കണ്ണന്‍, രമേശന്‍ കൊപ്പല്‍, പവിത്രന്‍ ജന്മ, നിജുന്‍ നാരായണന്‍, കണ്ണന്‍ കടപ്പുറം, ബിന്ദു ബാലകൃഷ്ണന്‍ ,ലക്ഷ്മി കടപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *