ഇരിയ : ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുല്ലൂര്‍ ഇരിയയില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ‘പുസ്തക വണ്ടിയുമായി’ സഹകരിച്ച് പുസ്തകോത്സവം സംഘടിപ്പിച്ചു. ജൂലൈ 28 ,29 തീയതികളിലായി നടന്നുവരുന്ന പുസ്തകോത്സവത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ നിരവധി ആളുകള്‍ പുസ്തകം വാങ്ങുവാനായി എത്തി. പിടിഎ പ്രസിഡന്റ് ഗംഗാധരന്‍ ഓട്ടപ്പടവ് ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ പ്രധാനാധ്യാപിക ബിന്ദു ജോസ് അധ്യാപകരായ രാജേഷ് കുമാര്‍ ടി , വി വിനയന്‍ ,എം വി ജയ , ശ്രുതി മാധവ്, പുസ്തകവണ്ടിയുടെ നബിന്‍ ഒടയഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു.