രാജപുരം: ശക്തമായ കാറ്റില്‍ കള്ളാര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടം സംഭവിച്ചു. വൈദ്യുതി പോസ്റ്റ് തകര്‍ന്ന് വൈദ്യുതിയും മുടങ്ങി. പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ കാപ്പുംകര നളിനിയുടെ വീടിന്റെ മേല്‍ക്കുര തകര്‍ന്നു.
പെരുമ്പള്ളി പി സി ചന്ദ്രന്റെ വീടിന്റെ മുകളിലേക്ക് റബ്ബര്‍ മരം കടപുഴകി വീണ് രണ്ട് വൈദ്യുതി പോസ്റ്റും നിലംപതിച്ചു. പെരുമ്പള്ളി സുരേഷ് ന്റെ വീടിന്റെ ഷീറ്റ് പാടെ തകര്‍ന്നു.
കൊട്ടോടി പി പി അബ്ദുള്ള മൗലവിയുടെ വീടിന്റെ മുന്‍ഭാഗത്ത് പ്ലാവ് മരം പൊട്ടി വീണ് വീടിന് വന്‍ നഷ്ടം സംഭവിക്കുകയും കേടുപാടുകളും വന്നു. പൂക്കുന്നത് മാണിക്കത്തിന്റെ വീടിന്റെ മുകളിലേക്ക് തെങ്ങ് കടപുഴകി വീണു വന്‍ ദുരന്തം ഒഴിവായി. കപ്പള്ളി നാഗത്തും പാടിയില്‍ വൈദ്യുതി പോസ്റ്റ്‌ന് മുകളിലേക്ക് തെങ്ങ് കടപുഴകി വീണ് 5 വൈദ്യുതി തുണ്‍ പാടെ തകരുകയും റോഡിലൂടെ ഗതാഗതം തടസ്സപ്പെടുകയും ഈ പ്രദേശത്തെ വൈദ്യുതി മുടങ്ങുകയും ചെയ്തു.