പെരിയ: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ അനുശോചിച്ച് കേരള കേന്ദ്ര സര്‍വകലാശാല. വൈസ് ചാന്‍സലര്‍ പ്രൊഫ. സിദ്ദു പി. അല്‍ഗുറിന്റെ നേതൃത്വത്തില്‍ പെരിയ ക്യാമ്പസിലെ ഭരണകാര്യാലയത്തില്‍ അനുശോചന യോഗം ചേര്‍ന്നു. സാധാരണക്കാര്‍ക്കായി നടത്തിയ പോരാട്ടമാണ് വി.എസ്സിനെ വ്യത്യസ്തനാക്കുന്നതെന്ന് അനുശോചന സന്ദേശത്തില്‍ രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍ പറഞ്ഞു. കേരള കേന്ദ്ര സര്‍വകലാശാലക്ക് നല്‍കിയ പിന്തുണയും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം നിലയുറപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, ഡീനുമാര്‍, വകുപ്പ് മേധാവികള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.