ജൂനിയര്‍ റെഡ്‌ക്രോസ് കൗണ്‍സിലര്‍മാര്‍ക്ക് ജില്ലാ തല ഏകദിന പരിശീലനം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ജില്ലയിലെ റെഡ്ക്രോസ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുള്ള വിദ്യാലയങ്ങളിലെ ജൂനിയര്‍ റെഡ്‌ക്രോസ് കൗണ്‍സിലര്‍മാര്‍ക്കായി ഏകദിന പരിശീലനം നല്‍കി. നൂറ്റിപ്പത്ത് കൗണ്‍സിലര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബില്‍ നടന്ന ചടങ്ങ് ജൂനിയര്‍ റെഡ്‌ക്രോസ് സംസ്ഥാന കോഡിനേറ്റര്‍ ആര്‍ ശിവന്‍ പിള്ള പരിശിലനവും വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ഹരിതാങ്കണം, സ്‌കൂള്‍ മുറ്റത്തൊരു തേന്‍മാവ് പദ്ധതിയും ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന മികവിനുള്ള മികച്ച വിദ്യാലയമായി വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ ഹൈസ്‌കൂള്‍, മികച്ച കൗണ്‍സിലറായി ഇതേ വിദ്യാലയത്തിലെ എം കെ പ്രിയയെയും അര്‍ഹരായി ഇവര്‍ക്കുള്ള ഉപഹാരവും ചടങ്ങില്‍ വെച്ച് സമ്മാനിച്ചു. റെഡ് ക്രോസ് ജില്ലാ ചെയര്‍മാന്‍ എം വിനോദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി കെ നാരായണന്‍, വൈസ് ചെയര്‍മാന്‍ കെ അനില്‍കുമാര്‍, ട്രഷറര്‍ എന്‍ സുരേഷ്, മാനേജിംഗ് കമ്മറ്റിയംഗം എം സുദില്‍എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെഷനില്‍ ഡോ ലക്ഷമി ദേവി എം പൈ ക്ലാസെടുത്തു ജില്ലാ കോര്‍ഡിനേറ്റര്‍ ജ്യോതി കുമാരിഏ ഉപജില്ലാ കോര്‍ഡിനേറ്റര്‍മാരായ ഇന്ദിരാ മന്നവന്‍, ലക്ഷമീശ, വി എം ജെസി,ടി പി പത്മകുമാര്‍ എന്നിവര്‍ ഉപജില്ലാ ഭാവി പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു ജില്ലാ കോര്‍ഡിനേറ്റര്‍ ടി കെ സെമീര്‍ സ്വാഗതവും . ജോയിന്റ് കോഡിനേറ്റര്‍ പി ജി പ്രശാന്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *