മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി, എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ച സംഘടിപ്പിക്കുന്ന പൊതുശുചീകരണത്തിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.
പ്രവര്‍ത്തനത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.എം. ആനന്ദവല്ലി നിര്‍വഹിച്ചു. വിവിധ വാര്‍ഡുകളിലായി പൊതു ഇടങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍ റോഡുകള്‍ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണ പ്രവര്‍ത്തനങ്ങള്‍.
ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ്മ സേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.