ഈ ഓണം മുതല്‍ ഖാദിയും ഓണ്‍ലൈന്‍ വിപണന രംഗത്തേക്ക് കടക്കുന്നു.പുതുതലമുറയെ ആകര്‍ഷിക്കാന്‍ വിവിധ നിറത്തിലുള്ള പാന്റ്‌സ് ,കുര്‍ത്ത ലോങ്ങ് ബ്ലൗസ് എന്നിവ വിപണിയിലെത്തിച്ചു ‘ന്യൂ ജെന്‍’ ആകാന്‍ ഖാദി യും തയ്യാറെടുത്തെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ . ദേശീയ പ്രസ്ഥാനത്തോളം പഴക്കമുള്ള ഖാദി യുടെ മൂല്യം ഇനി പുതുതലമുറയ്ക്കും പകര്‍ന്നു കൊടുക്കും,ഇത്തവണ അഭിഭാഷകര്‍ക്കുള്ള കോട്ടുകള്‍ നിര്‍മിച്ചു പുതുപരീക്ഷണം നടത്തുന്ന ഖാദിയുടെ ആഗസ്ത് ഒന്ന് മുതലുള്ള എല്ലാ വില്പനക്കും 30 ശതമാനം റിബേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്ത് 16 മുതല്‍ ഖാദി ഓണം വിപണന മേള സജീവമാകും.കുഞ്ഞടുപ്പുകള്‍, കുഷ്യന്‍, ബെഡ്ഷീറ്റ്, സമ്മാന വസ്ത്രങ്ങള്‍ എന്നിവയും മേളയില്‍ ഉണ്ടാകും
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഖാദി വസ്ത്രപ്രചാരണവിജയം ലക്ഷ്യമിട്ട് കാസര്‍കോട് ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ ജൂലൈ 18 നു നടന്ന യോഗം ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു . ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമലക്ഷ്മി, ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ സുഭാഷ് , വിവിധ സര്‍വീസ് സംഘടന പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു എല്ലാ അധ്യാപക, സര്‍വീസ്, സംഘടന പ്രതിനിധികളുെം യോഗത്തില്‍ പങ്കെടുത്തു.പയ്യന്നൂര്‍ ഖാദി കേന്ദ്രം മാനേജര്‍ ഷിബു നന്ദി പറഞ്ഞു