കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ നീലേശ്വരം സൗത്ത് യൂണിറ്റ് കണ്‍വെന്‍ഷന്‍ ജില്ലാ പ്രസിഡണ്ട് ശ്രീ ജയറാം പ്രകാശ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി ശ്രീ ടി എ പുരുഷോത്തമന്‍ സ്വാഗതം പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് ശ്രീ ടി വസന്തകുമാര്‍ അധ്യക്ഷത വഹിച്ചു. ഈ വര്‍ഷം എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് നീലേശ്വരം ബ്ലോക്ക് സെക്രട്ടറി ശ്രീ വി രവീന്ദ്രന്‍ കേഷ് അവാര്‍ഡ് വിതരണം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ശ്രീ ഈ വിജയന്‍, ബ്ലോക്ക് ജോയിന്‍ സെക്രട്ടറി ശ്രീ വി കെ ശശിധരന്‍, ബ്ലോക്ക് ജോയിന്‍ സെക്രട്ടറി ശ്രീ എം ഗംഗാധരന്‍, യൂണിറ്റ് ഇന്‍ ചാര്‍ജ് ശ്രീ കെ സതീശന്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ജോയിന്‍ സെക്രട്ടറി ശ്രീ കെ പി ബാബു നന്ദി പറഞ്ഞു