ബളാല്‍ മണ്ഡലം മൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി

രാജപുരം: ബളാല്‍ മണ്ഡലം മൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെആഭിമുഖ്യത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് യശ്ശശരീനായ ഉമ്മന്‍ ചാണ്ടി സാര്‍ നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹത്തിന്റെ ജനകീയ പ്രവര്‍ത്തനങ്ങളില്‍നിന്നും ഊര്‍ജംപകര്‍ന്നുകൊണ്ടായിരിക്കണം ഭാവി തലമുറ സംഘടനയ്ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടതെന്നും ചടങ്ങില്‍അനുസ്മരണപ്രഭാഷണം നടത്തിയ ഡി സി സി ജനറല്‍ സെക്രട്ടറി ശ്രീ ഹരീഷ് പി നായര്‍ പറഞ്ഞു. വാര്‍ഡ് പ്രസിഡന്റ് സി വി ശ്രീധരന്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ജോസ്‌കുട്ടി അറക്കല്‍ , ബ്ലോക്ക് വൈസ് പ്രെസ്ഡന്റ് മാധവന്‍ നായര്‍ ,ജോര്‍ജ് ജോസഫ് ആഴാത്ത്,ജെയിംസ് വടക്കേകുന്നേല്‍, എന്നിവര്‍ സംസാരിച്ചു. മുന്‍ കെ പി സി സി പ്രസിഡന്റ്‌റുമാരായ തെന്നല ബാലകൃഷ്ണ പിള്ള, സി വി പത്മരാജന്‍ എന്നിവരുടെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. വാര്‍ഡ് സെക്രട്ടറി അരവിന്താക്ഷന്‍ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *