രാജപുരം: പാണത്തൂര്‍ കാഞ്ഞിരത്തിങ്കാല്‍ ശ്രീ അയ്യപ്പ ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തില്‍ 20 ന് രാവിലെ 9 മണിക്ക് രാമയണ മാസാചരണത്തിന്റെ ഭാഗമായി മാതൃസംഗമം നടത്തും. വിവിധ ക്ഷേത്ര മാതൃ സമിതിയംഗങ്ങള്‍ പങ്കെടുക്കുന്ന സംഗമം കുണ്ടംകുഴി ഇന്ദിരക്കുട്ടി ടീച്ചര്‍ നയിക്കും. ചടങ്ങില്‍ മുന്‍ ക്ഷേത്ര സമിതിയംഗങ്ങളെ ആദരിക്കും. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ വിളയിച്ച വരുള്‍പ്പടെ വിവിധ മേഖലകളില്‍ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍, അന്നദാനം എന്നിവയുമുണ്ടാകും.