രാജപുരം :കള്ളാര്‍ പഞ്ചായത്തിലെ അരയാര്‍ പള്ളം വെള്ളച്ചി പി.കെ യുടെവീടിന് ഷോട്ട് സര്‍ക്യൂട്ട് മൂലം തീ പിടിച്ചു ടി.വി, ഫാന്‍ മേശ എന്നിവ കത്തി നശിക്കുകയും വിടിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. കുറ്റിക്കോല്‍ ഫയര്‍ഫോഴ്‌സിലെ സീനിയര്‍ ഫയര്‍ & റസ്‌ക്യൂ ഓഫിസര്‍ ദീലീപിന്റെ നേതൃത്വത്തിലുള്ള സംഘവും രാജപുരം സബ് ഇന്‍സ്‌പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി തീയണച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ നാരായങ്ങള്‍ മെമ്പര്‍ പി.ഗീത എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.