കാസര്‍ഗോഡ്: കെപിഎസ് പി ഇടിഎ, ഡി പി ഇ ടി എ സംയുക്ത കായികാദ്ധ്യാപക സംഘടന കായികാദ്ധ്യാപക സംരക്ഷണ ഉത്തരവ് പുന:സ്ഥാപിക്കുക, തസ്തികാ നിര്‍ണ്ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, ജനറല്‍ അദ്ധ്യാപകരായി പരിഗണിക്കുക, ആരോഗ്യ കായിക വിദ്യാഭ്യാസം നിര്‍ബദ്ധ പാഠ്യ വിഷയമാക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഡി ഡി ഇ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സംസ്ഥാന കെപിഎസ്പിഇടിഎ സെക്രട്ടറി വിജയകൃഷണന്‍ ഉദ്ഘാടനം ചെയ്തു. ഡി പി ഇ ടി എ ജില്ലാ ട്രഷറര്‍ ധനേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ദിനേഷ് സ്വാഗതവും ബിജു കെ.വി, ശ്യാം പ്രസാദ്, മുഹമ്മദ് ശഫീല്‍ എ.എ, ഡോ. അശോകന്‍, ജനാര്‍ദനന്‍, സതീശന്‍ ടി, പ്രവീണ്‍, സുനിത എന്നിവര്‍ സംസാരിച്ചു. കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.