ലോക സര്‍പ്പ ദിനത്തോടനുബന്ധിച്ച്(ജൂലൈ 16) കേരള വനം വകുപ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗത്തിന്റെയും കാസര്‍കോട് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബോവിക്കാനം ബി.എ.ആര്‍. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘ആവാസ വ്യവസ്ഥയില്‍ പാമ്പുകളുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ‘പാമ്പും പാമ്പ് കടിയും’ എന്ന വിഷയത്തില്‍ സര്‍പ്പ വോളണ്ടിയര്‍ സുനില്‍ കെ. സുരേന്ദ്രന്‍ ബോധവത്കരണ ക്ലാസ് നയിച്ചു. പരിപാടിയുടെ ഭാഗമായി സ്‌കൂളിന്റെ പരിസരങ്ങളിലും ചുറ്റുപാടുകളിലും പാമ്പുകളുടെ സാന്നിധ്യം പരിശോധിച്ചു
ഫോറസ്റ്റ് ഓഫീസര്‍ കെ.കെ. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ പരിപാടി മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. മിനി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി. സത്യന്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ. നാരായണന്‍, പി.ടി.എ. പ്രസിഡന്റ് മണികണ്ഠന്‍ ഓമ്പയില്‍, സ്റ്റാഫ് സെക്രട്ടറി പി.എം. റോസമ്മ, സീനിയര്‍ അസിസ്റ്റന്റ് എ. പദ്മിനി, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ കെ.ആര്‍. വിജയനാഥ്, കെ. ജയകുമാര്‍, പി. പ്രവീണ്‍കുമാര്‍, എന്നിവര്‍ സംസാരിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എം.ജെ. അഞ്ജു, കെ. സുധീഷ്, യു. രവീന്ദ്രന്‍, കെ.പി. അഭിലാഷ്, ലിജോ സെബാസ്റ്റ്യന്‍, സര്‍പ്പ വളണ്ടിയര്‍ അനീഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഫോറസ്ട്രി, ഇക്കോ ക്ലബ്ബ്, സയന്‍സ് ക്ലബ്ബ്, ജൂനിയര്‍ റെഡ് ക്രോസ് വിഭാഗം കുട്ടികള്‍, കാസര്‍കോട് ആര്‍. ആര്‍. ടി. ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സയന്‍സ് ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ എന്‍. കൃഷ്ണപ്രിയ നന്ദി പറഞ്ഞു.