കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ കാഞ്ഞങ്ങാട് പുതുതായി പണികഴിപ്പിച്ച ബഹുനില കെട്ടിടോദ്ഘാടനം നാളെ നടക്കും.

കാഞ്ഞങ്ങാട് : കാസറഗോഡ് ജില്ലയില്‍ ഹൊസ്ദുര്‍ഗ്ഗ് വെള്ളരിക്കുണ്ട് താലൂക്കുകള്‍ പ്രവര്‍ത്തന പരിധിയായി കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് പരമാവധി ന്യായവില ഉറപ്പാക്കുന്ന തിനും ഇടനിലക്കാരില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുന്നതി നുമായി 1935ല്‍ പരേതനായ എം.സി. നമ്പ്യാരുടെ നേതൃ ത്വത്തില്‍ രൂപീകരിക്കുകയും മുന്‍ രാഷ്ട്രപതിയായ വി.വി. ഗിരി ഉദ്ഘാടനം ചെയ്യുകയും ചെയ്ത കേരളത്തിലെ പഴക്കം ചെന്ന സഹകരണ സംഘങ്ങളില്‍ ഒന്നായ കോട്ടച്ചേരി കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ കാഞ്ഞ ങ്ങാട് പുതുതായി പണികഴിപ്പിച്ച ബഹുനില കെട്ടിടോദ് ഘാടനം നാളെ വൈകുന്നേരം 3.30 ന് സംഘം പ്രസിഡണ്ട് കുഞ്ഞിരാമന്‍ അയ്യങ്കാവ്‌ന്റെ അദ്ധ്യക്ഷതയില്‍മുന്‍ ആഭ്യ ന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല എം.എല്‍.എ. നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി. സുജാതയുംനിര്‍വ്വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *