ലഹരിക്കെതിരെ രമേശ് ചെന്നിത്തലയുടെനേതൃത്വത്തില്‍ 15ന് ചൊവ്വാഴ്ച സമൂഹ നടത്തം

കാഞ്ഞങ്ങാട്: കേരളത്തെ കാര്‍ന്നു തിന്നുന്ന ലഹരി മാഫിയയ്‌ക്കെതിരേ മുന്‍ ആഭ്യന്തര മന്ത്രിയും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സമൂഹ നടത്തം സംഘടിപ്പിക്കുന്നു. യുവാക്കള്‍ക്കിടയില്‍ പടര്‍ന്നു പന്തലിക്കുന്ന ലഹരിമരുന്നു ഉപയോഗത്തിനെതിരെ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവിഭാഗത്തില്‍പ്പെട്ട ജനങ്ങളെയും അണിനിരത്തി ജനകീയ പ്രതിരോധം തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഈ മുന്നേറ്റം സംഘടിപ്പിയ്ക്കുന്നത്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രൗഡ് കേരള എന്ന സംഘടനയുടെ നേതൃത്വത്തില്‍ ഈ മാസം 15 ന് വൈകു. 5 മണിക്ക് കാസര്‍കോട് കാഞ്ഞങ്ങാട് കോട്ടച്ചേരി മുതല്‍ മാന്തോപ്പ് മൈതാനം വരെയാണ് ലഹരിവിരുദ്ധ സമൂഹ നടത്തം. അന്നു നടക്കുന്ന വാക്കത്തോണില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, സന്നദ്ധ സംഘടനകള്‍, മദ്യവിരുദ്ധ- ലഹരിവിരുദ്ധ സംഘടനകളുടെ പ്രതിനിധികള്‍, സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖര്‍, ആത്മീയ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് പ്രൗഡ് കേരള ചെയര്‍മാന്‍ മലയിന്‍കീഴ് വേണുഗോപാല്‍ അറിയിച്ചു.
15ന് വൈകുന്നേരം 5 മണിക്ക് കോട്ടച്ചേരിയില്‍ മുന്നില്‍നിന്ന് ആരംഭിക്കുന്ന നടത്തം മാന്തോപ്പ് മൈതാനത്ത് എത്തി ലഹരി വര്‍ജ്ജന സന്ദേശം നല്‍കി പ്രതിജ്ഞ ചൊല്ലി സമാപിയ്ക്കും. പ്രൗഡ് കേരള കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം ജില്ലാ ആസ്ഥാനങ്ങളില്‍ സംഘടിപ്പിച്ച സമൂഹ നടത്തത്തിന്റെ തുടര്‍ച്ചയായിട്ടാണ് 15 ന് കാസര്‍ഗോഡ് ഈ പരിപാടി നടത്തുന്നത്. ലഹരിമരുന്നിനെതിരയുള്ള ബോധവല്‍ക്കരണത്തിനായി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട രാഷ്ട്രീയ രഹിത ജനമുന്നേറ്റമാണ് പ്രൗഡ് കേരള മൂവ്മെന്റ്.
സമൂഹത്തിന്റെ നാനാതുറയില്‍പെട്ടവര്‍ ഈ സമൂഹനടത്തത്തില്‍ പങ്കു ചേരും.

Leave a Reply

Your email address will not be published. Required fields are marked *