രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് പനത്തടി മണ്ഡലം പ്രവര്‍ത്തക കണ്‍വെന്‍ഷനും മുതിര്‍ന്ന പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങും ചൊവ്വാഴ്ച 2 മണിക്ക് പാണത്തൂര്‍ സെഹിയോന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. പനത്തടി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.ജെ. ജെയിംസിന്റെ അദ്ധ്യക്ഷതയിയില്‍ എ.ഐ. സി.സി. വര്‍ക്കിംഗ് കമ്മിറ്റി മെമ്പറുംഎം.എല്‍.എ.യുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും ചടങ്ങില്‍ ഡി.സി.സി. പ്രസിഡണ്ട് പി.കെ. ഫൈസല്‍, കെ.പി.സി.സി.യുടെയും ഡി.സി.സി.യുടെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.