വെള്ളരിക്കുണ്ട് :സി പി ഐ 25-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തില്‍ ജില്ലയിലെ മുതിര്‍ന്ന നേതാവ് പി എ നായര്‍ പതാക ഉയര്‍ത്തി.
തുടര്‍ന്ന് പ്രതിനിധി സമ്മേളനം സി പി ഐ ദേശീയ എക്സിക്യൂട്ടീവംഗം അഡ്വ. കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.
ദേശീയ എക്സിക്യൂട്ടീവംഗം പി സന്തോഷ് കുമാര്‍ എം പി, സംസ്ഥാന അസി.സെക്രട്ടറി ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, സംസ്ഥാന എക്സിക്യൂട്ടീവംഗവും മന്ത്രിയുമായ ജി ആര്‍ അനില്‍, സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ സി പി മുരളി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗങ്ങളായ പി വസന്തം, കെ കെ അഷറഫ് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി സി പി ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ അസി.സെക്രട്ടറിമാരായ എം അസിനാര്‍ രക്തസാക്ഷി പ്രമേയവും വി രാജന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സംസ്ഥാന കൗണ്‍സിലംഗം ടി കൃഷ്ണന്‍, എം അസിനാര്‍, മുന്‍ എംഎല്‍എ എം കുമാരന്‍ , പി ഭാര്‍ഗവി, എം സി അജിത്ത് എന്നിവരടങ്ങിയ പ്രസീഡിയവും ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ടി കൃഷ്ണന്‍, സി പി ബാബു, വി രാജന്‍, എം അസിനാര്‍, ബങ്കളംകുഞ്ഞികൃഷ്ണന്‍, കെ വി കൃഷ്ണന്‍, കെ എസ് കുര്യാക്കോസ്, പി ഭാര്‍ഗവി, എം കുമാരന്‍ മുന്‍ എംഎല്‍എ, അഡ്വ. വി സുരേഷ് ബാബു എന്നിവരടങ്ങിയ സ്റ്റീയറിംഗ് കമ്മറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.
തുളസീധരന്‍ ബളാനം(കണ്‍വീനര്‍), ഗംഗാധരകൊഡ്ഡെ, പ്രഭിജിത്ത് എന്നിവരടങ്ങിയ മിനുട്സ് കമ്മറ്റിയും വി രാജന്‍(കണ്‍വീനര്‍), പി വിജയകുമാര്‍, രാമകൃഷ്ണകടമ്പാര്‍, ബി സുകുമാരന്‍ എന്നിവരടങ്ങിയ പ്രമേയ കമ്മറ്റിയും കരുണാകരന്‍ കുന്നത്ത്(കണ്‍വീനര്‍), സി വി വിജയരാജ്, എം ശശിധരന്‍, എസ് രാമചന്ദ്ര, ബിജു ഉണ്ണിത്താന്‍, അബ്ദുള്‍റസാഖ് എന്നിവരടങ്ങിയ ക്രഡന്‍ഷ്യല്‍ കമ്മറ്റിയും പ്രവര്‍ത്തിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ കെ എസ് കുര്യാക്കോസ് സ്വാഗതം പറഞ്ഞു.