രാവണീശ്വരം: രാവണീശ്വരം ശോഭന ആര്‍ട്‌സ്& സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള നീന്തല്‍ പരിശീലനം മാക്കിയില്‍ വയലാകുളത്തില്‍ ആരംഭിച്ചു. ഹൊസ്ദുര്‍ഗ് സബ് ഇന്‍സ്‌പെക്ടര്‍എം. ടി. പി സെയ്ഫുദ്ദീന്‍ ഉത്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് സി.നാരായണന്‍ അദ്ധ്യക്ഷതവഹിച്ചു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ. വി. കൃഷ്ണന്‍, കരുണാകരന്‍ കുന്നത്ത്, പി. വി. ജനാര്‍ദ്ദനന്‍മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ്ബ് സെകട്ടറി രാജന്‍ കുഴിഞ്ഞടി സ്വാഗതവും, ജോയിന്റ് സെക്രട്ടറി മിഥുന്‍ രാജ്. പി നന്ദിയും പറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെ6മണിമുതല്‍ 8മണിവരെയാണ് പരിശീലനം. നിരവധി കുട്ടികളാണ് പരിശീലനത്തിനായി എത്തിച്ചേര്‍ന്നത്. കുട്ടികളെ വിവിധ ബാച്ചുകള്‍ ആയി തിരിച്ചാണ് പരിശീലനം നല്‍കുന്നത്. നീന്തല്‍ വിദഗ്ധനായ ഷമ്മിയാണ് പരിശീലകന്‍