വേലാശ്വരം : വേലാശ്വരം ഗവ: യു.പി. സ്‌കൂളില്‍ നിന്നും കഴിഞ്ഞ അധ്യയന വര്‍ഷം യു.എസ്.എസ് നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും ബഷീര്‍ അനുസ്മരണവും സംഘടിപ്പിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി. ശോഭ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് കുട്ടികള്‍ക്ക് സ്‌നേഹോപഹാരം നല്‍കി. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണത്തില്‍
പ്രമുഖ സാഹിത്യകാരന്‍ നാലപ്പാടം പത്മനാഭന്‍ മാസ്റ്റര്‍ ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ട് പി.വിനോദ് അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് കെ.വി.രാജന്‍, സ്റ്റാഫ് സെക്രട്ടറി കെ. ഉമാദേവി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ടി.വിഷ്ണുനമ്പൂതിരി സ്വാഗതവും വിദ്യാരംഗം കണ്‍വീനര്‍ രമ്യ കെ. വി.നന്ദിയും പറഞ്ഞു. 11 കുട്ടികള്‍ യു.എസ് എസും 10 കുട്ടികള്‍ എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പിനും അര്‍ഹത നേടി മികച്ച വിജയമാണ് വിദ്യാലയം കരസ്ഥമാക്കിയത്.. എല്‍. എസ്. എസ് നേടിയ കുട്ടികളെ പ്രവേശനോത്സവ ദിവസം അനുമോദിച്ചിരുന്നു. ബഷീര്‍ അനുസ്മരണത്തിന്റെ ഭാഗമായി
ബഷീര്‍ കൃതികളെ പരിചയപ്പെടുത്തുകയും ഇന്നത്തെ കാലത്ത് ബഷീര്‍ കൃതികളുടെ പ്രസക്തിയെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊണ്ട് വിഖ്യാത സാഹിത്യകാരന്‍ ബഷീറിനെ കണ്ട് സംസാരിച്ച നേരനുഭവം നാലപ്പാടം പത്മനാഭന്‍മാഷ് പങ്കുവെക്കുകയുണ്ടായി.
ബഷീര്‍ കൃതികളുടെ പ്രദര്‍ശനം, ബഷീര്‍ കഥാപാത്രങ്ങളുടെ ചിത്ര പ്രദര്‍ശനം, സ്‌കിറ്റ്, ബഷീര്‍ കഥകളുടെ രംഗാവിഷ്‌കാരം തുടങ്ങിയവ അരങ്ങേറി. കുട്ടികള്‍ കവിയുമായി സംവദിച്ച് കാവ്യാനുഭവം പങ്കുവെച്ചു.
വിദ്യാലയത്തില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വായന വെളിച്ചം പദ്ധതിയിലൂടെ പിറന്നാള്‍ ദിനത്തില്‍ മിഠായിക്കു പകരം പുസ്തകങ്ങള്‍ നല്‍കി കുട്ടികള്‍ മാതൃകയാവുകയാണ്. ക്ലാസ്സ് ലൈബ്രറി ശാക്തീകരിക്കപ്പെടാനും കുട്ടികളിലെ വായനാശീലം വളര്‍ത്തിക്കൊണ്ടുവരാനും ഇതുവഴി സാധിക്കുന്നുണ്ട്.