കുവൈത്ത്: കുവൈത്തില്‍ വന്‍തോതില്‍ കഞ്ചാവ് പിടികൂടി ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ്. എയര്‍ കാര്‍ഗോ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് കാര്‍ഗോ ഇന്‍സ്‌പെക്ഷന്‍ കണ്‍ട്രോളിലെ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ഒരു അന്താരാഷ്ട്ര കൊറിയര്‍ കമ്പനി വഴി അമേരിക്കയില്‍ നിന്നെത്തിയ ഒരു ഷിപ്പ്മെന്റില്‍ സംശയം തോന്നിയതാണ് കഞ്ചാവ് പിടികൂടാന്‍ കാരണമായത്.
അലങ്കാര വസ്തുവാണെന്ന് തോന്നിക്കുമെങ്കിലും വിശദമായ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ഒരു കോര്‍ക്ക് ബോര്‍ഡിനടിയില്‍ ഒളിപ്പിച്ച നിലയില്‍ 47 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടര്‍നടപടികള്‍ക്കായി അധികൃതര്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ ഡ്രഗ് കണ്‍ട്രോളിന് റഫര്‍ ചെയ്തു.