മഹാരാഷ്ട്ര: പതിനാറുകാരിയെ യുവാവ് തട്ടിക്കൊണ്ടുപോയി ട്രെയിന്‍ യാത്രയ്ക്കിടെ ബലാത്സഗം ചെയ്‌തെന്ന് പരാതി. മഹാരാഷ്ട്രയിലെ താനെയില്‍ ജൂണ്‍ 30നായിരുന്നു സംഭവം. ഡോംബിവ്?ലി സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്.
താനെയില്‍ നിന്നും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അകോലയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയാണ് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുമായി അകോലയിലെ സ്വന്തം വീട്ടില്‍ യുവാവ് എത്തിയെങ്കിലും യുവാവിന്റെ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ സ്വീകരിച്ചില്ല. തുടര്‍ന്ന് അകോല റെയില്‍വേ സ്റ്റേഷനില്‍ യുവാവ് പെണ്‍കുട്ടിയെ ഉപേക്ഷിച്ച ശേഷം മടങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു. സംശയാസ്പദമായ രീതിയില്‍ പെണ്‍കുട്ടിയെ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവരം അന്വേഷിക്കുകയായിരുന്നു.
ഇതോടെയാണ് നടന്ന സംഭവങ്ങള്‍ പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പീഡനം, തട്ടിക്കൊണ്ടുപോകല്‍, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. പൊലീസ് കേസെടുത്തതോടെ യുവാവ് ഒളിവില്‍ പോയി. യുവാവിനായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.