കാഞ്ഞങ്ങാട് : ‘കളിയിലൂടെ ആരോഗ്യം’ എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന വെറ്ററന്‍സ് അത് ലറ്റിക്ക് ഫെഡറേഷന്‍ (വാഫ്) കാസര്‍കോട് ജില്ലാ കമ്മിറ്റി രൂപീകരണ യോഗം കാഞ്ഞങ്ങാട് പ്രസ് ഫോറം ഹാളില്‍ നടന്നു.മുന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവും കാഞ്ഞങ്ങാട് നഗരസഭ മുന്‍ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കായിക മേഖലയെ കൂടുതല്‍ മുന്നേറ്റത്തില്‍ എത്തിക്കാന്‍ മുഴുവന്‍ ആളുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും വി വി രമേശന്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അഡ്വ.വി. ഗിരിശന്‍ മുഖ്യാതിഥിയായി.
സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കോട്ടപ്പാറ അധ്യക്ഷനായി.ബാഡ്മിന്റന്‍ അസോസിയേഷന്‍ മുന്‍ ജില്ലാ ട്രഷറര്‍ എം.കെ. വിനോദ് കുമാര്‍, റൈഫിള്‍ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അഡ്വ കെ. എം നാസര്‍, വടംവലി അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി പ്രവീണ്‍ മാത്യു, സി മുഹമ്മദ് കുഞ്ഞി, ഇ.വി ജയകൃഷ്ണന്‍, സുകുമാരന്‍ പെരിയച്ചൂര്‍, പ്രവീണ്‍ മാത്യു, ബി. മുകുന്ദ പ്രഭു എന്നിവര്‍ സംസാരിച്ചു.
കാഞ്ഞങ്ങാടിന് അനുവദിച്ച സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കാന്‍ നഗരസഭ സ്ഥലം കണ്ടെത്തണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വി വി. രമേശന്‍ (പ്രസിഡന്റ്), അഡ്വ. കെ എം. നാസര്‍, സുകുമാരന്‍ പെരിയച്ചൂര്‍, സി. മുഹമ്മദ് കുഞ്ഞി, ബാബു കുന്നത്ത്, ദീപ പെരൂര്‍ (വൈസ് പ്രസിഡന്റുമാര്‍), എം കെ. വിനോദ് കുമാര്‍ (സെകട്ടറി), പി പ്രവീണ്‍ മാത്യു, പി. എം അബുള്‍ നാസര്‍, പി. നാരായണന്‍, ബി.മുകുന്ദ പ്രഭു, രാജീവന്‍ ഏഴാംമൈയില്‍ (ജോ.സെക്രട്ടറിമാര്‍), ഇ.വി. ജയകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുത്തു. ഡിസംബറില്‍ തൃശൂരില്‍ വച്ച് നടക്കുന്ന വാഫ് സ്റ്റേറ്റ് മീറ്റില്‍ ജില്ലയില്‍ നിന്നും 100 പേരെ പങ്കെടുപ്പിക്കാന്‍ യോഗം തിരുമാനിച്ചു.