പാക്കം: ആടിയും പാടിയും പറഞ്ഞും വായനയുടെ നിറഭേദങ്ങള്‍ കുട്ടികള്‍ക്ക് മുന്നില്‍ പങ്കുവച്ച് പാക്കം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായന
പക്ഷാചരണത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടത്തി. യുവകവിയും പ്രഭാഷകനുമായ പത്മരാജ് എരവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജല സ്മാരകങ്ങള്‍, ഒരിലക്കൂര എന്നീ കാവ്യ സമാഹാരങ്ങളുടെ കോപ്പി അദ്ദേഹം സ്‌കൂള്‍ ലൈബ്രറിയിലേക്ക് സമ്മാനിച്ചു. പിടിഎ പ്രസിഡണ്ട് പി ദാമോദരന്‍ നായര്‍ അധ്യക്ഷനായി. കുട്ടികളുടെ ആംഗ്യപ്പാട്ട്, കാവ്യാലാപനം,കവിയരങ്ങ് എന്നിവയും നടന്നു. അധ്യാപിക പ്രസീത നാടന്‍ പാട്ട് അവതരിപ്പിച്ചു. എസ് എം സി ചെയര്‍മാന്‍ ടി കുമാരന്‍, മദര്‍ പിടിഎ പ്രസിഡണ്ട് നിഷ എ ടി, പിടിഎ വൈസ് പ്രസിഡണ്ട് രാമനാഥന്‍ എ, സീനിയര്‍ അസിസ്റ്റന്റ് പ്രിയേഷ് കുമാര്‍ കെ, രഘുവാസ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന്‍ ശങ്കരന്‍ കെ സ്വാഗതവും വിദ്യാരംഗം കോഓഡിനേറ്റര്‍ വിദ്യ ടീച്ചര്‍ നന്ദിയും പറഞ്ഞു.