നീലേശ്വരം — അരാജകത്വത്തിന്റേയും, അഴിമതിയുടെയും, കെടുകാര്യസ്ഥതയുടെയും പര്യായമായി കേരളത്തിന്റെ ശാപമായി മാറിയ പിണറായി സര്‍ക്കാരിനെതിരെ ഇപ്പോഴത്തേതിനേക്കാളും ഉയരത്തില്‍ സ്ത്രീ ശക്തി വളരണമെന്ന് മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് മിനി ചന്ദ്രന്‍ പ്രസ്ഥാപിച്ചു. വ്യാപാരഭവനില്‍ ചേര്‍ന്ന മഹിളാ കോണ്‍ഗ്രസ്സ് നീലേശ്വരം മണ്ഡലം കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ആരോഗ്യ മേഖലയെ തകര്‍ക്കുക മാത്രമല്ല, ഒരു പാവം വീട്ടമ്മയെ കൊലയ്ക്ക് കൊടുത്ത ആരോഗ്യ മന്ത്രിയെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. അടുത്ത് വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും, തുടര്‍ന്ന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇടത് ഭരണത്തിനെതിരെ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മഹിളാ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് കെ.എം. ശ്രീജ അദ്ധ്യക്ഷതവഹിച്ചു.
DCC ജനറല്‍ സെക്രട്ടറി ധന്യ സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. കോണ്‍ഗ്രസ്സ്
നേതാക്കളായ മഡിയന്‍ ഉണ്ണികൃഷ്ണന്‍, പി. രാമചന്ദ്രന്‍, എറുവാട്ട് മോഹനന്‍, കൗണ്‍സിലര്‍മാരായ ഇ ഷജീര്‍, പി. ബിന്ദു, പി.കെ. ലത, പി. നളിനി, ഇ ദാക്ഷായണി, സി. മാധവി, പി പി മാധവി, ഗീതാറാവു, ഒ.കെ. സതി,സൗമ്യ പുറതെക്കൈ, പ്രിയ ഗിരീഷ് എന്നിവര്‍ സംസാരിച്ചു. ജസിത കൃഷ്ണകുമാര്‍ സ്വാഗതവും, കെ. സരിത നന്ദിയും പറഞ്ഞു.