മുളിയാര്‍ : പേരടുക്കം പയസ്വിനി വനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിത്തൂട്ട് പദ്ധതിയുടെ ഭാഗമായി വനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരത്തോളം വിത്തുണ്ടകള്‍ എറിഞ്ഞു. പയസ്വിനി വനസംരക്ഷണ സമിതിയുടെ പ്രസിഡണ്ട് പി രാധാകൃഷ്ണന്‍, വനസംരക്ഷണ സമിതി സെക്രട്ടറി ഫോറസ്റ്റ് ഗാര്‍ഡ് സുനില്‍, ബാലകൃഷ്ണന്‍ പാണൂര്‍, മധുസൂദനന്‍ പേരടുക്കം, സത്യന്‍ കെ, ശാന്തകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.