നീലേശ്വരം നഗരവികസനത്തിന് സത്വര നടപടികള്‍ എടുക്കണമെന്ന് പരിഷത്ത് യൂണിറ്റ് കണ്‍വെന്‍ഷന്‍

നീലേശ്വരം നഗര വികസനത്തിന് ത്വരിതവും സുസ്ഥിരവുമായ നടപടികള്‍ സ്വീകരിക്കണമെന്ന് പരിഷത്ത് നിലേശ്വരം യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു സംഘടന രേഖ അവതരിപ്പിച്ചുകൊണ്ട് മേഖലാ സെക്രട്ടറി ഭാസ്‌കരന്‍ മടിക്കൈ ഉദ്ഘാടനം ചെയ്തു യു.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു .പരിഷത്ത് വികസനസമിതി കണ്‍വീനര്‍ കെ.കെ.രാഘവന്‍ വിശദീകരണവും പ്രായോഗിക പദ്ധതികളും അവതരിപ്പിച്ചു ബാലകൃഷ്ണന്‍ മാഷ് കെ.വി.രവീന്ദ്രന്‍ ഡോക്ടര്‍ വി. സുരേശന്‍ ,ലളിത കെ വി പത്മിനികളത്തേര, ഇ.പി. ശ്രീകുമാര്‍ , ലോഹിതാക്ഷന്‍ കൊയാമ്പുറം,ചന്ദ്രശേഖരന്‍ പി യു എന്നവര്‍ സംസാരിച്ചു ശാസ്ത്ര പുസ്തകങ്ങളുടെ പ്രചാരണങ്ങളുടെ ഭാഗമായി യുറീക്ക ശാസ്ത്ര കേരളം ശാസ്ത്രഗതി പ്രചാരണം ഊര്‍ജ്ജിതമാക്കാനും ഗ്രന്ഥശാലകള്‍ കേന്ദ്രീകരിച്ചു ശാസ്ത്രബോധവത്കരണ ക്ലാസുകള്‍ നല്‍കാനും തീരുമാനിച്ചു .അന്ധവിശ്വാസ നിരോധന നിയമനിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ അടിയന്തിര നടപടിയെടുക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *