കാസര്‍കോട്:മുസ്ലിം സമൂഹത്തിന്റെ ആത്മീയമായ ഉണര്‍വുകള്‍ക്കും ആത്മീയ പാരമ്പര്യത്തിനും സമഗ്രമായി ദീപ്തി പകര്‍ന്ന മഹാനായ വ്യക്തിത്വമായിരുന്നു മാണിയൂര്‍ ഉസ്താദന്ന് എസ് കെ എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര അഭിപ്രായപ്പെട്ടു,സമസ്ത പാരമ്പര്യത്തിന്റെ ശക്തിയും സൗമ്യതയുമൊന്നിച്ചോരായ അദ്ദേഹത്തിന്റെ വിയോഗം കേരള സമൂഹത്തിനും ലോകത്തിനും വലിയ നഷ്ടമാണ്. മൗനത്തിലും മൗലികതയിലുമാണ് അദ്ദേഹത്തിന്റെ കരുത്ത് നിലകൊണ്ടത്. കാലഘട്ടങ്ങളിലൂടെ സൂഫി പാരമ്പര്യത്തെ കരുതലോടെ എത്തിച്ച ഒരാളായിരുന്ന ഉസ്താദ് – തന്റെ ജീവിതം തന്നെ ഒരു സന്ദേശമായിരുന്നു. എസ് കെ എസ് എസ് എഫ് ത്വലബ വിംഗ് കാസര്‍കോട് ജില്ല കമ്മിറ്റി ബേക്കല്‍ ദാറുല്‍ ഇഹ്‌സാന്‍ ഹസ്‌നിയ്യ ഇസ്ലാമിക്ക് ക്യാമ്പസില്‍ നടത്തിയ മാണിയൂര്‍ ഉസ്താദ് അനുസ്മമരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ത്വലബ വിംഗ് ജില്ല ചെയര്‍മാന്‍ഫര്‍സീന്‍ തളങ്കര അദ്ധ്യക്ഷനായി , കോളേജ് പ്രിന്‍സിപ്പല്‍ ഹാഫിള് ഷാനിഫ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി ,റാസിം
യമാനി , തമിം , ഹാഫിള് ഷമ്മാസ് എന്നിവര്‍ പ്രസംഗിച്ചു