കാഞ്ഞങ്ങാട് ദേശീയ സാര്‍വ്വദേശീയ തലത്തില്‍ യുദ്ധമുഖങ്ങളിലും പ്രകൃതിദുരന്തമേഖലകളിലും പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സേവന സന്നദ്ധസംഘടനയായ ഇന്ത്യന്‍ റെഡ് ക്രോസ് സൊസറ്റി കാസര്‍കോട് ജില്ലാ ബ്രാഞ്ച് ചാപ്റ്ററി’ന്റെ 2025-28 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന ചെയര്‍മാന്‍ അഡ്വ കെ രാധാകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റീവ്കമ്മറ്റി ചെയര്‍മാന്‍ എച്ച് എസ് ഭട്ട് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ ജി മോഹന്‍കുമാര്‍ സംഘടനാ നടപടിക്രമങ്ങള്‍ വിശദീകരിച്ചു. ഹൈക്കോടതി അഭിഭാഷകന്‍ കെ ശാര്‍ങധരന്‍ തിരഞ്ഞെടുപ്പ് നടപടികമങ്ങള്‍ നിയന്ത്രിച്ചു
ജില്ലാ ചെയര്‍മാന്‍ എം വിനോദ്, കെ അനില്‍കുമാര്‍ (വൈ ചെയര്‍മാന്‍) ടി കെ നാരായണന്‍(സെക്രട്ടറി) എന്‍ സുരേഷ് (ട്രഷറര്‍)
ജോസഫ് പ്ലാച്ചേരില്‍( സംസ്ഥന കമ്മറ്റിയംഗം) എച്ച്.എസ് ഭട്ട്, ബി രാജേന്ദ്ര ഷേണായി., ബി മുകുന്ദപ്രഭു, ഇ.വി പത്മനാഭന്‍, ശോഭന ശശിധരന്‍ , എം സുദില്‍, വി.വി സജീവന്‍, വിനോദ് നാരായണന്‍, ഇ.കെ സുബൈര്‍, എന്‍ അജയ കുമാര്‍, (എക്സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങള്‍)