കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് അയ്യപ്പഭജനമന്ദിരം സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ ഭക്ത ജനങ്ങളുടെ പ്രതിഷേധ കൂട്ടായ്മയൊരുക്കി.
അയ്യപ്പഭജന മന്ദിരത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കും അയ്യപ്പന്‍വിളക്ക് ഉത്സവത്തിനും വിഘാതം വരുത്താന്‍
വെള്ളിക്കോത്ത് എംപിഎസ് ജിവിഎച്ച്എസ്എസിന്റെ വിഎച്ച്എസ്ഇ വിഭാഗം പ്രിന്‍സിപ്പലിന്റെ ബോധപൂര്‍വമായ ശ്രമങ്ങള്‍ക്കെതിരെയാണ് ഭക്തര്‍ സമാധാനപരമായി പ്രതിഷേധിച്ചത്. മഠത്തിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കാനുള്ള പ്രിന്‍സിപ്പല്‍ ശ്രമങ്ങള്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ലെന്ന് കൂട്ടായ്മ മുന്നറിയിപ്പ് നല്‍കി. സംരക്ഷണ സമിതി ചെയര്‍മാന്‍ പി.നാരായണന്‍കുട്ടി നായര്‍ അധ്യക്ഷത വഹിച്ചു. അജാനൂര്‍ പഞ്ചായത്ത് അംഗം കെ.കൃഷ്ണന്‍ മാസ്റ്റര്‍ ഭജമനന്ദിരം പ്രസിഡന്റ് പി.പി. കുഞ്ഞികൃഷ്ണന്‍ നായര്‍, നെഹ്‌റു സര്‍ഗവേദി പ്രസിഡന്റ് എ.വി.രാജേഷ്, കെ.ഗോപി എന്നിവര്‍ സംസാരിച്ചു. ഭജനമന്ദിരം സെക്രട്ടറി വി.വി.രമേശന്‍ സ്വാഗതവും സി.പി.കുഞ്ഞി നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു. സമിതി ഭാരവാഹികള്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ്, പിടിഎ പ്രസിഡന്റ്, സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ എന്നിവരെ നേരില്‍കണ്ട് പ്രതിഷേധം അറിയിച്ച് നിവേദനവും നല്‍കിയിരുന്നു. കാഞ്ഞങ്ങാട് എംഎല്‍എ, ഇ.ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ക്കും നിവേദനം നല്‍കി കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു.