പാലക്കുന്ന്: വായന പക്ഷാചരണത്തിന്റെ ഭാഗമായി വ്യത്യസ്തമായ പരിപാടികളുമായി പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.സമ്പാദ്യ കുടുക്കയിലെ പണമെടുത്ത് വാങ്ങിയ പുസ്തകങ്ങള്‍ വായിച്ച് തയ്യാറാക്കിയ ആസ്വാദന കുറിപ്പും ആ പുസ്തകങ്ങളുമായാണ് സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ വെള്ളിയാഴ്ച്ച സ്‌കൂളിലെത്തിയത്. മറ്റുള്ളവരും വായിക്കണമെന്ന നിബന്ധനയോടെ പുസ്തകങ്ങള്‍ ലൈബ്രറിയിലേക്ക് കൈമാറി.
മലയാളം -കന്നട ക്ലബ്ബുകളാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ എ. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങള്‍ ഏറ്റു വാങ്ങി. മലയാളം ക്ലബ്ബ് കണ്‍വീനര്‍ ടി.വി. രജിത അധ്യക്ഷത വഹിച്ചു. വിദ്യാര്‍ത്ഥി പ്രതിനിധികളായ ജിയ ജഗദീശന്‍, എന്‍. സുരേഖ എന്നിവര്‍ സംസാരിച്ചു. കൈ മാറിയ പുസ്തകങ്ങളെല്ലാം മറ്റു കുട്ടികള്‍ ലൈബ്രറിയില്‍ വാങ്ങി വീടുകളിലേക്ക് കൊണ്ടുപോയി.