ഉദുമ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓണക്കനി നിറപൊലിമ വിത്തിടല്‍ ചടങ്ങ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.ഉദുമ ഗ്രാമ പഞ്ചായത്ത് എരോല്‍ എ ഡി എസ് ജീവിക, ജൈവിക ജെ എല്‍ ജികളുടെ കൃഷിയിടത്തില്‍ പച്ചക്കറി, ചെണ്ടുമല്ലി എന്നിവയാണ് കൃഷി ചെയ്യുന്നത്. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സനുജ സൂര്യപ്രകാശ് അധ്യക്ഷത വഹിച്ചു.സി ഡി എസ് അംഗം വി. പ്രിയ, വാര്‍ഡ് അംഗം സിന്ധു ഗംഗാധരന്‍, ഉദുമ കൃഷി ഓഫീസര്‍ പി. വി. വിനീത്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എം. കരുണാകരന്‍, വിജയരാഘവന്‍, പ്രജിഷ, ആണ്ടി, ജെ എല്‍ ജി അംഗം പി. പി. ശാന്തിനി, സാവിത്രി സുനി, സൗമ്യ,സുഭിജ, രേവതി, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രജനി എന്നിവര്‍ പ്രസംഗിച്ചു