കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പത്താം വാര്‍ഡ് കമ്മിറ്റി വിജയോത്സവ് സംഘടിപ്പിച്ചു

രാജപുരം: കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് പത്താം വാര്‍ഡ് കമ്മിറ്റി വിജയോത്സവ് 2025 രാജപുരം വ്യാപാരഭവനില്‍ സംഘടിപ്പിച്ചു. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വാര്‍ഡിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വാര്‍ഡ് പ്രസിഡന്റ് ഒ സി ജെയിംസ് അധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ , രാജപുരം ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക മിനി ജോസഫ്, വി കുഞ്ഞികണ്ണന്‍, പി എ ആലി, വി കെ ബാലകൃഷ്ണന്‍, ഇ കെ ഗോപാലന്‍ , ലീല ഗംഗാധരന്‍, വനജ ഐത്തു , സി രേഖ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് സെക്രട്ടറിജോയി കൊട്ടുപ്പള്ളി സ്വാഗതവും ലീലാമ്മ ജോസ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *