മില്‍മയുടെ നേതൃത്വത്തില്‍ ലഹരിയുടെ അടിമയാകരുത് ജീവിതത്തിന്റെ ഉടമയാകുക എന്ന് വിഷയത്തില്‍ ബാനം ഗവ.ഹൈസ്‌കൂളില്‍ ലഹരി വിരുദ്ധ ചിത്രരചന മത്സരം സംഘടിപ്പിച്ചു.

ബാനം: മില്‍മയുടെ നേതൃത്വത്തില്‍ ലഹരിയുടെ അടിമയാകരുത് ജീവിതത്തിന്റെ ഉടമയാകുക എന്ന് വിഷയത്തില്‍ ബാനം ഗവ.ഹൈസ്‌കൂളില്‍ ലഹരി വിരുദ്ധ ചിത്രരചന മത്സരം സംഘടിപ്പിച്ചു. ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്. മില്‍മ കാസര്‍ഗോഡ് ഡയറി മാനേജര്‍ സ്വീറ്റി വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. മാര്‍ക്കറ്റിംഗ് ഓഫീസര്‍ ആശിഷ് ഉണ്ണി, സീനിയര്‍ അസിസ്റ്റന്റ് പി.കെ ബാലചന്ദ്രന്‍, സ്റ്റാഫ് സെക്രട്ടറി അനിത മേലത്ത്, പ്രോഗ്രാം കണ്‍വീനര്‍ അനൂപ് പെരിയല്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും നീലേശ്വരം സോണ്‍ ഫീല്‍ഡ് സൂപ്പര്‍വൈസര്‍ കെ.പ്രിയേഷ് നന്ദിയും പറഞ്ഞു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ടി.വി അന്‍ജിത, കെ.ആദിത്യ, പി.സൗഭാഗ്യ, യു.പി വിഭാഗത്തില്‍ എം.നിവേദ്, ടി.കെ റെന മെഹ്‌റിന്‍, എം.ഗൗരിനന്ദ എന്നിവര്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സര്‍ട്ടിഫിക്കറ്റിനോടൊപ്പം മെമന്റോയും സമ്മാനങ്ങളായി നല്‍കി. ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *