ഒന്നര മാസം മുന്‍പ് കപ്പലില്‍ നിന്ന് മരിച്ച നാവികന്റെ മൃതദേഹം തിങ്കളാഴ്ച വീട്ടിലെത്തും

പാലക്കുന്ന് : ജപ്പാനില്‍ നിന്ന് യു എസ് തുറമുഖം ലക്ഷ്യമിട്ട് പുറപ്പെട്ട തൈബേക്ക്
എക്‌സ്‌പ്ലോറര്‍ എന്ന എല്‍ പി ജി കപ്പലില്‍ യാത്രാമധ്യേ മെയ് 14 ന് മരണപ്പെട്ട തിരുവക്കോളി അങ്കകളരിയിലെ പ്രശാന്തിന്റെ (39) മൃതദേഹം തിങ്കളാഴ്ച ബന്ധുക്കള്‍ക്ക് കൈമാറും. അങ്കകളരിയിലെ വീട് തല്‍ക്കാലം പൂട്ടി കിടക്കുന്നതിനാല്‍ ഉദുമ പാക്യാരയിലെ കുടുംബ വീട്ടിലായിരിക്കും മൃതദേഹം കൊണ്ടു വരിക. ലഭിച്ച വിവരമനുസരിച്ച് യു എസില്‍ നിന്ന് മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് മുംബൈയില്‍ എത്തുക. അവിടെ നിന്ന് രാവിലെ 8.50ന്റെ ഇന്‍ഡിഗോ 6ഇ 6674/30 നമ്പര്‍ വിമാനത്തില്‍ 10.20 ന് മംഗ്ലൂറിലെത്തും. 11.30 നകം വീട്ടിലെത്തുമെന്നാണ്പ്രതീക്ഷിക്കുന്നത്. മുംബൈയില്‍ നിന്ന് വില്യംസന്‍ കപ്പല്‍ കമ്പനി പ്രതിനിധികളും ഒപ്പമുണ്ടാകുമെന്ന് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. അനുബന്ധ ചടങ്ങുകള്‍ക്ക് ശേഷം മലാംകുന്നിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.
മര്‍ച്ചന്റ്‌നേവി ജീവനക്കാരന്‍ ഉദുമ പാക്യാരയിലെ പരേതനായ
ചക്ലി കൃഷ്ണന്റെയും സരോജിനി യുടെയും മകനാണ്. നീലേശ്വരം തൈ ക്കടപ്പുറത്തെ ലിജിയാണ് ഭാര്യ. വിദ്യാര്‍ഥി കളായ അന്‍ഷിത, അഷ്വിക മക്കള്‍. സഹോദരങ്ങള്‍: പ്രദീപ് (മര്‍ച്ചന്റ്‌നേവി), പ്രസീത (ഖത്തര്‍).

Leave a Reply

Your email address will not be published. Required fields are marked *