കാസര്‍കോട് നഗരത്തില്‍ എന്‍ട്രി എക്സിറ്റുകള്‍ സ്ഥാപിക്കാന്‍ നിര്‍ദ്ദേശം; താലൂക്ക് വികസന സമിതി

ദേശീയ പാതയില്‍ കാസര്‍കോട് നഗരത്തില്‍ നിന്നും മംഗലാപുരത്തേക്കും കണ്ണൂര്‍ ഭാഗത്തേക്കും തിരിയുന്ന ഇടങ്ങളില്‍ എന്‍ട്രി എക്സിറ്റുകള്‍ സ്ഥാപിക്കുന്ന വിഷയം പരിഗണിക്കുന്നതിനായി ദേശീയ പാത അതോറിറ്റിയെ അറിയിക്കാന്‍ കാസര്‍കോട് താലൂക്ക് വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. പന്നിക്കുന്ന് മുതല്‍ സി.പി.സി.ആര്‍.ഐ മെയില്‍ ഗേറ്റ് വരെയുള്ള ഭാഗങ്ങളില്‍ തെരുവ് വിളക്ക് പുന:സ്ഥാപിക്കാന്‍ അധികാരികളെ അറിയിക്കും. ദേശീയപാതയില്‍ ചെര്‍ക്കള-കുന്നിടിക്ക-ചട്ടഞ്ചാല്‍ ഭാഗത്തെ മണ്ണിടിച്ചില്‍ തടയാന്‍ കോണ്‍ക്രീറ്റ് ഭിത്തികള്‍ നിര്‍മ്മിക്കുന്ന കാര്യം ദേശീയപാത അതോറിറ്റിയെ അറിയിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദറിയ അധ്യക്ഷത വഹിച്ചു. തഹസീല്‍ദാര്‍ ഡോണല്‍ ലാസ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *