കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.

റാണിപുരം : കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു. ലയണ്‍സ് ഗ്ലോബല്‍ ആക്ഷന്‍ ടീം മള്‍ട്ടിപ്പിള്‍ ഏരിയ ലീഡര്‍ വാമന്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സി.ഒ.ജോ സഫ് അധ്യക്ഷത വഹിച്ചു. എ പി.ജയകുമാര്‍, ഷാജി ജോസഫ്, വി.വേണുഗോപാല്‍, പി.കുഞ്ഞികൃഷ്ണന്‍,
എം.എന്‍.രാജീവ്, സോജന്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു. അംഗങ്ങളുടെ മക്കളില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍, പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ഭാരവാഹികള്‍: സി ഒ ജോസഫ് (പ്രസി), എ പി ജയകുമാര്‍ (സെക്രട്ടറി), ഷാജി ജോസഫ് (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *