രാജപുരം : ഇരിയ കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ നല്ല ലഹരി വിരുദ്ധ ദിനാചരണം നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു ലഹരി വിരുദ്ധ സന്ദേശം നല്‍കി. തുടര്‍ന്ന് ലഹരിക്കെതിരെ ഫ്‌ലാഷ്മോബ്, സ്‌കിറ്റ്, പ്രസംഗം എന്നിവ നടന്നു. അധ്യാപികമാരായ എം.മോഹിനി, കെ.ശ്രീജ, നല്ല പാഠം കോഓര്‍ഡിനേറ്റര്‍ കൃപ നിതേഷ് എന്നിവര്‍ നേതൃത്വം നല്‍കി.