കോഴിക്കോട്: ഷഹബാസ് വധക്കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. വിദ്യാര്‍ത്ഥികളായ ആറ് പ്രതികളാണ് കേസില്‍ ഉള്ളത്. ക്രിമിനല്‍ സ്വഭാവമുള്ള കുട്ടികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് ഷഹബാസിന്റെ പിതാവ് കോടതിയില്‍ ഉന്നയിച്ചിരുന്നു.
അതേസമയം ഗൗരവകരമായ കുറ്റകൃത്യമാണെന്ന് കോടതിയും നിരീക്ഷിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാനും, അവര്‍ക്ക് തുടര്‍പഠനത്തിനും കോടതി അവസരമൊരുക്കി. ഫെബ്രുവരി 28നാണ് ട്യൂഷന്‍ സെന്ററിലെ കലാപരിപാടിയെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഷഹബാസിനെ സഹവിദ്യാര്‍ത്ഥികള്‍ മര്‍ദിച്ച് കൊലപെടുത്തിയത്. ജസ്റ്റിസ് കുര്യന്റെ ബെഞ്ചാണ് ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത്.