കോഴിക്കോട്: കോഴിക്കോട് കാല്‍നടയാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസിലുള്‍പ്പെട്ട ഒരാള്‍ പിടിയില്‍. വയനാട് പനമരം സ്വദേശി ഗണപതി കൊള്ളി വീട്ടില്‍ കൃഷ്ണമോഹന്‍ (35) ആണ് സംഭവത്തില്‍ പിടിയിലായത്. വയനാട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്ന് പോലീസ് വ്യക്തമാാക്കി.
അതേസമയം ഏപ്രില്‍ 10-ന് രാത്രി ഒന്‍പതിന് കോഴിക്കോട് മാവൂര്‍ റോഡ് രാജാജി ജങ്ഷനില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് റോഡരികിലൂടെ നടന്നുപോകുമ്പോള്‍ പാലക്കാട് സ്വദേശിയായ വി.കെ. വിബീഷിന്റെ മൊബൈല്‍ ഫോണാണ് കൃഷ്ണമോഹന്‍ തട്ടിപ്പറിച്ചെടുത്തത്. ബസിലും ലോറിയിലും ഇയാള്‍ ഡ്രൈവറായി ജോലിചെയ്യാറുണ്ട്.
പോലീസ് അന്വേഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കി കൃഷ്ണമോഹന്‍ അയല്‍സംസ്ഥാനങ്ങളിലേക്ക് ലോറിയില്‍ ഡ്രൈവറായി പോവുകയായിരുന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നാലാം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ്