കേരളത്തില്‍ നോണ്‍സ്റ്റോപ്പ് ഹീറോ അണ്‍ലിമിറ്റഡ് പ്ലാന്‍ അവതരിപ്പിച്ച് വി

കൊച്ചി: രാജ്യത്തെ മുന്‍നിര ടെലികോം ഓപറേറ്ററായ വി, ഇന്ത്യയിലെ ആദ്യത്തെ ട്രൂലി അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാന്‍ കേരളത്തില്‍ അവതരിപ്പിച്ചു. നോണ്‍സ്റ്റോപ്പ് ഹീറോ എന്ന പേരിലുള്ള ഈ പ്രത്യേക പ്ലാന്‍, പ്രീപെയ്ഡ് ഉപഭോക്താക്കളുടെ ഡാറ്റ ക്വാട്ട തീര്‍ന്നുപോകുന്ന പ്രശ്‌നത്തിനുള്ള പരിഹാരമെന്ന നിലയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. മുഴുവന്‍ വാലിഡിറ്റി കാലയളവിലും നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനിലൂടെ തടസമില്ലാത്ത ഡാറ്റ ലഭ്യമാവും.

2024ല്‍ രാജ്യത്തെ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 886 ദശലക്ഷമായി ഉയര്‍ന്നുവെന്നും, 2025ല്‍ ഇത് 900 ദശലക്ഷം കടക്കുമെന്നുമാണ് 2024ലെ ഐഎഎംഎഐ-കാന്താര്‍ ഇന്റര്‍നെറ്റ് ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2020 മുതല്‍ ഓരോ ഉപയോക്താവിന്റെയും ശരാശരി പ്രതിമാസ ഡാറ്റ ട്രാഫിക് 19.6 സിജിഎആര്‍ ആയി വളര്‍ന്നിട്ടുണ്ടെന്ന് നോക്കിയയുടെ ഇന്ത്യ ബ്രോഡ്ബാന്‍ഡ് സൂചിക റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ അതിവേഗ കണക്റ്റിവിറ്റിക്ക് കൂടിയുള്ള വര്‍ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുകയാണ് വി നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനിന്റെ ലക്ഷ്യം. മൂന്ന് റീചാര്‍ജ് പായ്ക്കുകളിലായി അണ്‍ലിമിറ്റഡ് ഡാറ്റയും അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.

398 രൂപ മുതല്‍ ആരംഭിക്കുന്ന വി നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനുകളാണ് കേരളത്തില്‍ ലഭ്യമാവുക. 398 രൂപ പ്ലാനിന് 28 ദിവസവും, 698 രൂപ പ്ലാനിന് 56 ദിവസവും, 1048 രൂപ പ്ലാനില്‍ 84 ദിവസവുമാണ് കാലാവധി. മൂന്ന് പ്ലാനുകളിലും അണ്‍ലിമിറ്റഡ് കോളുകളും, ദിവസം മുഴുവന്‍ അണ്‍ലിമിറ്റഡ് ഡാറ്റയും, പ്രതിദിനം 100 എസ്എംഎസ് ആനുകൂല്യവും ലഭിക്കും. വ്യക്തിഗത ആവശ്യങ്ങള്‍ക്ക് മാത്രമായുള്ള ഈ പ്ലാനുകള്‍ കൊമേഴ്‌സ്യല്‍ ആവശ്യങ്ങള്‍ക്കായി ലഭ്യമാവില്ല. കേരളത്തിന് പുറമെ, ഗുജറാത്ത്, യുപി ഈസ്റ്റ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാന, ഹിമാചല്‍ പ്രദേശ്, ജമ്മു ആന്‍ഡ് കശ്മീര്‍, കര്‍ണാടക, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്‌നാട്, കൊല്‍ക്കത്ത, അസം ആന്‍ഡ് നോര്‍ത്ത് ഈസ്റ്റ്, ഒഡീഷ എന്നിവിടങ്ങളിലും വി നോണ്‍സ്റ്റോപ്പ് ഹീറോ പ്ലാനുകള്‍ ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *