കാസര്‍കോട്: എസ് ടി യു മെമ്പര്‍ഷിപ്പ് ക്യാമ്പിന്റെ ഭാഗമായി നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു ജില്ലാ സമ്മേളനം നാളെ (ബുധന്‍) ഉച്ചക്ക് ശേഷം 2 മണി മുതല്‍ കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളിലെ ബേവിഞ്ച അബ്ദുല്‍ ഖാദര്‍ നഗറില്‍ നടക്കും.പ്രതിനിധി സമ്മേളനം എസ് ടി ദേശീയ വൈ.പ്രസിഡണ്ട് എ അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളെ ആദരിക്കും.ട്രേഡ് യൂണിയന്‍ സെഷനില്‍ എസ് ടി യു സംസ്ഥാന ജന.സെക്രട്ടറി കെ പി മുഹമ്മദ് അഷ്‌റഫ് പ്രതിനിധികളുമായി സംവദിക്കും.ദേശീയ സംസ്ഥാന ജില്ലാ നേതാക്കള്‍ അതിഥികളായി പങ്കെടുക്കും
മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സില്‍ അംഗങ്ങളുടെ യോഗം ചേര്‍ന്ന് അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുക്കും.റിട്ടേണിംഗ് ഓഫീസര്‍ ഷെരീഫ് കൊടവഞ്ചി തെരഞ്ഞെടുപ്പ് നിയന്ത്രിക്കും.