ആയമ്പാറ കുന്നുമ്മല്‍ യുവധാര വായനശാല& ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വെളിച്ചത്തിന് എന്തു വെളിച്ചം വായനവെളിച്ചം സമാപനയോഗം നടന്നു. ഗ്രന്ഥാലയം പ്രസിഡണ്ട് ബാലകൃഷ്ണന്‍ കാപ്യവീടിന്റെ അധ്യക്ഷതയില്‍ പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ ലതാ രാഘവന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരന്‍ വിനു വേലാശ്വരം പുസ്തകാ അവതരണം നടത്തി.
ലൈബ്രറി കൗണ്‍സില്‍ പഞ്ചായത്ത് കണ്‍വീനര്‍ ലത്തീഫ് പെരിയ സംസാരിച്ചു. ശിവാനി ഗംഗാധരന്‍ സ്വാഗതവും അന്‍വിതപ്രസന്നന്‍ നന്ദി പറഞ്ഞു