കാഞ്ഞങ്ങാട് : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ കൂടെയുണ്ട് കരുത്തേകാന്‍ പരിശീലനം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലും കാസര്‍ഗോഡ് വിദ്യാഭ്യാസ ജില്ലയിലും ആയി ആരംഭിച്ചു. ജില്ലയിലെ എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും സൗഹൃദ കോര്‍ഡിനേറ്റര്‍ക്കുമാണ് പരിശീലനം സംഘടിപ്പിക്കുന്നത്.വിദ്യാര്‍ത്ഥികളുടെ ശാരീരിക മാനസിക സാമൂഹ്യ ആരോഗ്യം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൗമാരപ്രായക്കാരായ വിദ്യാര്‍ത്ഥികളെ ശാക്തീകരിക്കുക എന്നതും അധ്യാപക രക്ഷാകര്‍തൃ ശാക്തീകരണവുമാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ജിഎച്ച്എസ്എസ് ബല്ലയില്‍ ഹയര്‍സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍സി.വി.അരവിന്ദാക്ഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍എസ്എസ് നോര്‍ത്ത് റീജിയണല്‍ പ്രോഗ്രാം കണ്‍വീനര്‍ വി ഹരിദാസ് അധ്യക്ഷത വഹിച്ചു. സി ജി ആന്റ് എ സി ജില്ലാ കോഡിനേറ്റര്‍ കെ മെയ്‌സണ്‍ പദ്ധതി വിശദീകരിച്ചു. എ രതീഷ് കുമാര്‍, ഡോ: വി ബി അനീഷ് ബാബു,സന്തോഷ് കുമാര്‍ ക്രാസ്റ്റ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.സി ജി ആന്‍ഡ് എ സി വിദ്യാഭ്യാസ ജില്ലാ കണ്‍വീനര്‍ സി. പ്രവീണ്‍കുമാര്‍ സ്വാഗതവും എന്‍എസ്എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ എന്‍.വി. സന്ദീപ് കുമാര്‍ നന്ദിയും പറഞ്ഞു.