കാഞ്ഞങ്ങാട്: കേരള പൂരക്കളി കലാ അക്കാദമി സംസ്ഥാന സമ്മേളനം ജൂലൈ മാസത്തില്‍ കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് വെച്ച് നടക്കും. ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേ ശ്വരി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ടി.ഐ. മധുസൂദനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ സി. കെ. നാരായണ പണിക്കര്‍ ജനാര്‍ദ്ദനന്‍ കുന്നരു വത്ത്, ചോയ്യമ്പു പണിക്കര്‍, ദാമോദരപ്പണിക്കര്‍ കാഞ്ഞങ്ങാട്, കൊട്ടന്‍ കുഞ്ഞി അടോട്ട് എന്നിവര്‍ സംസാരിച്ചു.വി. ഗോപാലകൃഷ്ണ പണിക്കര്‍ സ്വാഗതവും വസന്തന്‍ കാട്ടുകുളങ്ങര നന്ദിയും പറഞ്ഞു. സമ്മേളന വിജയത്തിനുള്ള സ്വാഗതസംഘം ഭാരവാഹികളായി ഡോക്ടര്‍ സി. കെ. നാരായണ പണിക്കരെ ചെയര്‍മാനായും വി. ഗോപാലകൃഷ്ണ പണിക്കരെ ജനറല്‍ സെക്രട്ടറിയായും ടി.വി. ശ്രീധരന്‍ ചാമുണ്ഡിക്കുന്നിനെ ട്രഷററായും തിരഞ്ഞെടുത്തു. വര്‍ക്കിംഗ് ചെയര്‍മാന്‍മാരായി കൊട്ടന്‍ കുഞ്ഞി അടോട്ട്, ജനാര്‍ദ്ദനന്‍ കുന്നരുവത്ത് ചാമുണ്ഡിക്കുന്ന് എന്നിവരെയും വൈസ് ചെയര്‍മാന്‍മാരായി കുഞ്ഞിക്കണ്ണന്‍ കയ്യൂര്‍, സന്തോഷ് പാലായി, അനീഷ് ദീപം എന്നിവരെയും കണ്‍വീനര്‍മാരായി ശ്രീധരന്‍ ചാലക്കാട്, വസന്തകുമാര്‍ കാട്ടുകുളങ്ങര, ടി. കെ. ദിനേശന്‍ ചാമുണ്ഡിക്കുന്ന് എന്നിവരെയും കോഡിനേറ്ററായി എന്‍. കൃഷ്ണന്‍ വെള്ളൂരിനെയും തെരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിളംബര ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, പ്രതിനിധി സമ്മേളനം എന്നിവയും നടക്കും.